
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ മൂന്ന് ചീറ്റകളെ കൂടി വിശാലവനത്തിലേക്ക് തുറന്നുവിട്ടു. ഇതോടെ ആറു ചീറ്റകളെയാണ് വനത്തിലേക്ക് തുറന്നുവിട്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുമെത്തിയ അഗ്നി, വായു എന്നിങ്ങനെ പേരുള്ള ആണ്‍ചീറ്റയും വിശാലവനത്തിലേക്ക് ഗാമിനി എന്ന് പേരുള്ള പെണ്ചീറ്റയുമാണ് വിശാലവനത്തിലേക്ക് വെള്ളിയാഴ്ച പ്രവേശിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് എട്ടു ചീറ്റകള്‍ അടങ്ങുന്ന ആദ്യ ബാച്ച് രാജ്യത്തെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 18-ന് 12 ചീറ്റകളടങ്ങുന്ന രണ്ടാമത്തെ ബാച്ചും എത്തിയിരുന്നു. സെപ്തംബറില്‍ രാജ്യത്തെത്തിയ മൂന്ന് പെണ്‍ചീറ്റകളും ഒരാണ് ചീറ്റയും ഇപ്പോഴും സംരക്ഷിത മേഖലയിലാണ്. ഈ ചീറ്റകളില്‍ ഒരു പെണ്‍ചീറ്റയെ വിശാലവനത്തിലേക്ക് അടുത്ത ദിവസം തുറന്നു വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ദേശീയോദ്യാനം വിട്ട് പുറത്തേക്ക് പോയ ഒബന്‍ എന്ന ആണ്‍ചീറ്റയും സംരക്ഷിത മേഖലയിലാണ്. കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയതിനാല് സിയോയെയും ഒഴിവാക്കിയിട്ടുണ്ട്.






