
ന്യൂഡല്‍ഹി : അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല പിന്തുടര്‍ന്ന സംവരണ നയം സുപ്രീം കോടതി തളളി. ജസ്റ്റിസ്മരായ ഹൃഷികേശ് റോയ് ,മനോജ് മിശ്ര എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സര്‍വകലാശാല നല്കിയ ഹര്‍ജി തളളിയത്.
കാലിക്കറ്റ് സര്‍വകാലശാലയില്‍ തെറ്റായ രീതിയിലാണ് ഭിന്ന ശേഷിക്കാരുടെ സംവരണം നടപ്പാക്കുന്നത് എന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്താണ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്.
ഭിന്ന ശേഷി സംവരണത്തിനായി റോസ്റ്റാര് പോയിന്റുകള്‍ തെറ്റായ രീതിയില്‍ കണക്കാന്നുതിനാല് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്ഥികള്കള്ക്ക് അവസരം നഷ്ടപ്പെടുന്നെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ വിധി സര്‍ക്കാര്‍ നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ക്രമത്തെ സംസ്ഥാന തലത്തില്‍ ബാധിക്കും. പിന്നാക്ക സംവരണ റൊട്ടേഷനില്‍ ഉള്‍പ്പെടുത്താത്ത രീതിയില്‍ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതാണ് ഹൈക്കോടതിയുടെ വിധി. ഭിന്നശേഷി സംവരണ ക്രമത്തില്‍ പി.എസ്.സി അന്തിമ തീരുമാനിമെടുക്കാത്ത പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധി നിര്‍ണായകമായിത്തീരും.
നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ച രീതി നിലവിലെ റൊട്ടേഷനില്‍ ഉള്‍പ്പെടുത്തുന്ന തരത്തിലാണ്. അത് പ്രകാരം 1, 26, 51, 76 എന്നീ റൊട്ടേഷനാണ് ഭിന്നശേഷിക്കാര്‍ക്കായി നല്‍കേണ്ടത്. ഇതില്‍ 1 ഉം 51 ഉം ജനറല്‍ വിഭാഗവും 26 ഉം 76 ഉം മുസ്ലിം സംവരണമാണ്. അതായത് ഈ രീതിയില്‍ സംവരണം നടപ്പായാല്‍ മുസ്ലിം വിഭാഗത്തിന് രണ്ട് ശതമാനം സംവരണം നഷ്ടപ്പെടും.മറ്റു്പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാത്ത രീതിയില്‍ റൊട്ടേഷനില്‍ ഉള്‍പ്പെടുത്താതെ വേണം ഭിന്നശേഷി സംവരണം നടപ്പാക്കാനെന്നാണ് ഇന്ദിര സാഹ്നി കേസടക്കം ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞത്.






