ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന തുടരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിന്റെ അടുപ്പക്കാരുടെ വസതികളില്‍ ഇ.ഡി ഇന്ന് റെയ്ഡ് നടത്തി. മദ്യനയത്തില്‍ നിന്ന് അനധികൃതമായി ആനുകൂല്യമുണ്ടാക്കിയെന്ന് സംശയിക്കുന്ന ബിസിനസുകാരനായ അജിത് ത്യാഗി, മറ്റു ചില ബിസിനസുകാര്‍, കരാറുകാര്‍ എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടന്നത്.
കേസില്‍ സഞ്ജയ് സിംഗിനെ ഇ.ഡി നേരത്തെ പ്രതിചേര്‍ത്തിരുന്നു. ഇ.ഡിയുടെ കുറ്റപത്രം തെറ്റാണെന്നും രാജ്യത്തെ ഏറ്റവും സത്യസന്ധമായ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രതികരിച്ചിരുന്നു.






