തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ച കെ.വി തോമസിന് മാസം ഒരു ലക്ഷം രൂപ ഓണറേറിയം ആയി അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. തനിക്ക ശമ്പളവും അലവന്‍സും വേണ്ടെന്ന് കെ.വി തോമസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പകരമാണ് ഓണറേറിയം അനുവദിച്ചത്.
ഇതിനു പുറമേ രണ്ട് അസിസ്റ്റന്റുമാര്‍, ഒരു ഓഫീസ് സ്റ്റാഫ്, ഒരു ഡ്രൈവര്‍ എന്നിവരെയും അനുവദിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് അനുവദിപ്പിക്കുന്നതിനും കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് കെ.വി തോമസിനെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമൊക്കെ ആയിരുന്ന കെ.വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള തെറ്റിപ്പിരിഞ്ഞാണ് സിപിഎമ്മുമായി സഹകരണം തുടങ്ങിയത്.






