
കൊച്ചി: മുസ്ലിംലീഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇടക്കാല ഉത്തരവായി മൂന്നുമാസത്തിന് സ്റ്റേ അനുവദിച്ചത്വിജിലന്സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 2013 ൽ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് വിജിലന്‍സ് ഷാജിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഈ പരിശോധനയിലാണ് 47 ലക്ഷത്തിലേറെ രൂപ പിടികൂടിയത്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതിയാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജിയുടെ ആവശ്യം അംഗീകരിച്ചാല്‍ കോഴക്കേസിനെ അത് ബാധിക്കുമെന്നാണ് കോടതിയില്‍ വിജിലന്‍സ് ഉയര്‍ത്തിയ വാദം.






