
ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വകുപ്പ് നിര്‍ണയം പൂര്‍ത്തിയായി. പ്രധാന വകുപ്പുകൾ പലതും സിദ്ധരാമയ്യയുടെ കൈകളിലാണ്. പൊതുഭരണവും ധനകാര്യവും മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ്. ജലസേചനവും ബെംഗളൂരു നഗരവികസനവുമാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നല്‍കിയത്.ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്യ കൈകാര്യം ചെയ്യും.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുള്‍പ്പെടെ 34 മന്ത്രിമാരാണ് നിലവില്‍ സഭയിലുളളത്. മലയാളിയായ കെ.ജെ.ജോര്‍ജാണ് ഊര്‍ജവകുപ്പിന്റെ മന്ത്രിയാകും.ഏക വനിതാമന്ത്രിയായി ലക്ഷ്മി ഹെബ്ബാൾക്കർക്ക് വനിതാ ശിശുക്ഷേമ വകുപ്പും നൽകിയിട്ടുണ്ട്.
ഡി കെ ശിവകുമാറും സിദ്ധരാമയ്യയും ആവശ്യപ്പെട്ട ജാതി സമവാക്യങ്ങൾ കൃത്യം പാലിച്ചാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം ആറ് പിന്നാക്ക വിഭാഗക്കാർ മന്ത്രിസഭയിലുണ്ട്. ദളിത് വിഭാഗത്തിൽ നിന്ന് ആറ് പേരും എസ്ടി വിഭാഗത്തിൽ നിന്ന് മൂന്ന് പേർ വീതവുമുണ്ട്. അഹിന്ദ മത, സമുദായങ്ങളിൽ നിന്ന് 17 പേരാണ് മന്ത്രിസഭയിൽ. ബ്രാഹ്മണ, ജെയിൻ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്.
മറ്റ് മന്ത്രിമാര്‍
റവന്യൂ വകുപ്പ് - കൃഷ്ണ ബൈര ഗൗഡ
മൈനിങ് & ജിയോളജി വകുപ്പ്- എസ് എസ് മല്ലികാർജുൻ
വിദ്യാഭ്യാസ വകുപ്പ് - മധു ബംഗാരപ്പയ്ക്കും
ന്യൂനപക്ഷം വകുപ്പ് - സമീർ അഹമ്മദ് ഖാൻ
എച്ച് കെ പാട്ടീല്‍ - നിയമമവകുപ്പ്
ഭക്ഷ്യ വകുപ്പ് - കെ എച്ച് മുനിയപ്പ
ആരോഗ്യം- കുടുംബക്ഷേമം -ദിനേശ് ഗുണ്ടുറാവു






