
പാലക്കാട് : പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ടെത്തുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് എന്‍ ഐ എ യുടെ പോസ്റ്റര്‍. മൂന്ന് മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് ഇനാം തുക. വല്ലപ്പോഴും പഞ്ചായത്തിലാണ് എന്‍ ഐ എ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കൂറ്റനാട് സ്വദേശി ശാഹുല്‍ ഹമീദ് , ഞാങ്ങാട്ടി സ്വദേശി അബ്ദുല്‍ റഷീദ് കെ, ശങ്കരമംഗലം സ്വദേശി മുഹമ്മദ് മന്‍സൂര്‍, നെല്ലായ സ്വദേശി മുഹമ്മദലി കെപി, പറവൂര്‍ സ്വദേശി അബ്ദുല്‍ വഹാബ് വിഎ, പേര് വിവരങ്ങളില്ലാത്ത ഫോട്ടോയിലെ വ്യക്തി എന്നിവരെ കണ്ടെത്തുന്നവര്‍ക്കാണ് എന്‍ ഐ എ ഇനാം പ്രഖ്യാപിച്ചിരുക്കുന്നത്. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍ ഐ എ പഞ്ചായത്ത് ഓഫീസില്‍ പോസ്റ്റര്‍ പതിച്ചത്.
വിവരം നല്‍കേണ്ട ഫോണ്‍ നമ്പരും ഇ-മെയില്‍ അഡ്രസ് ഉള്‍പ്പെടെയുള്ള വിവരങ്ങളും പോസ്റ്ററിലുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇതുവരെ പിടിയിലാകാത്ത നേതാക്കളെ എത്രയും പെട്ടെന്ന് കണ്ടെത്താനാണ് എന്‍ഐഎ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.






