
കാസര്‍ഗോഡ് കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി.
മംഗല്പാടി കുക്കാര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖ് എന്നയാളെ പോലീസ്അറസ്റ്റ് ചെയ്തു. കോയിപ്പാടി കുണ്ടംകരയടുക്കത്ത് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന 302 ലിറ്റര്‍ കര്‍ണാടക മദ്യം പിടിച്ചെടുത്തത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യം എക്സൈസ് എന്ഫോഴ്സ്മെന്റിെന്റ വാഹന പരിശോധനയ്ക്കിടെയാണ് പിടികൂടിയത്. എക്സൈസ് സംഘം നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന ശേഷമാണ് ഇയാെള പിടികൂടിയത്.
എക്സൈസ് കര്‍ണാടകയില്‍ നിന്ന് വിദേശ മദ്യം കടത്തുന്നത് പതിവായതോടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രണ്ട് മാസമായി മദ്യക്കടത്ത് തടയാന്‍ കര്‍ശനമായ പരിശോധനകളാണ് നടക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇനിയും പരിശോധന ശക്തമാക്കാനാണ് തീരുമാനം.






