
വാരണാസി: ഇസ്ളാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച 18 അംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ്. അസംഗറില്‍ നടന്ന സംഭവത്തില്‍ മതപരമായ കാര്യങ്ങളും ഖവാലിയുമെല്ലാം ചേരിയിലെ ഒരു പ്രദേശം പള്ളിപോലെ അലങ്കരിച്ചായിരുന്നു ചടങ്ങുകള്‍ നടത്തിയത്.
ബരാബങ്കിയില്‍ നിന്നുള്ള സിക്കന്ദര്‍ എന്നയാളാണ് മതപരിവര്‍ത്തനത്തിന്റെ ബുദ്ധികേന്ദ്രമെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കാരെ മതപരിവര്‍ത്തനത്തിന് വേണ്ടി സമീപിച്ചതും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തതും ഇയാളാണെന്ന് പോലീസ് പറയുന്നു.
ചിര്കിഹിത്ത് ഗ്രാമത്തിലെ ദേവഗാവിലെ ചേരി സിക്കന്ദറും കൂട്ടാളികളും കൂടി പളളിപോലെയാക്കി മാറ്റുകയായിരുന്ന. മതം മാറാന്‍ വലിയ വാഗ്ദാനങ്ങളും മറ്റും നല്‍കിയാണ് ഇവരുടെ മനസ്സ് മാറ്റിയതെന്നും ലക്ഷങ്ങളുടെ വാഗ്ദാനമായിരുന്നു മുമ്പോട്ട് വെച്ചതെന്നും പോലീസ് പറഞ്ഞു. ഇസ്ളാമിനെ പുകഴ്ത്തിയും ഹിന്ദുത്വത്തെയും അതിന്റെ പാരമ്പര്യത്തെയും വിമര്‍ശിച്ച് ആള്‍ക്കാരോട് സംസാരിക്കുകയും ചെയ്തതായി പറയുന്നു.
മെയ് 25 ന് പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ ഇവിടെ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. ഖവാലിയും പ്രസംഗങ്ങളും മറ്റും നടക്കുകയായിരുന്നെന്നാണ് അസംഗര്‍ എസ്പി അനുരാഗ് ആര്യ മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്ന് ആള്‍ക്കാരെ അറസ്റ്റ് ചെയ്യാനും മറ്റുമായി കൂടുതല്‍ ആള്‍ക്കാരെ വിളിച്ചുവരുത്തി.
മതപരിവര്‍ത്തന നിരോധന നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. മതപരിവര്‍ത്തനത്തിന് തെറ്റായ വിവരം നല്കല്, നിര്ബ്ബന്ധിക്കല്, നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇതില്‍പെടുന്നു. ആള്‍ക്കാരെ ഇവിടേയ്ക്ക് വിളിച്ചുവരുത്തിയത് മതപരിവര്ത്തനത്തിനാണെന്ന് സിക്കന്ദര്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.





