
മുഖക്കുരു എന്നത് എല്ലാവരുടെയും പ്രധാന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരും. ചിലതരം ഭക്ഷണം കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യതയെ ഇരട്ടിപ്പിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം. മുഖക്കുരുവിനെ ചെറുക്കാന്‍ ചില മുന്‍കരുതലുകള്‍ നമുക്ക് തന്നെ എടുക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കൊണ്ട് മുഖക്കുരുവിനെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്.
സോയ - സോയ കഴിക്കുന്നത് മുഖക്കുരു വരുന്നതിന് കാരണമാണ്. സോയയിലെ ചില ഘടകങ്ങള്‍ ചര്‍മ്മത്തില്‍ എണ്ണയുടെ അമിതമായ ഉത്പാദനത്തിന് ഇടയാക്കും ഇത് പിന്നീട് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
ചോക്ലേറ്റ് - ചോക്ളേറ്റ് പതിവായി കഴിക്കുന്നത് മുഖക്കുരുവിനെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. പരമാവധി ചോക്ളേറ്റ് ഒഴിവാക്കുന്നത് മുഖക്കുരു വരുന്നത് തടയാന്‍ കഴിയും.
എരിവുള്ള ഭക്ഷണങ്ങള്‍ - എരിവുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന് നല്ലതല്ല. ശരീരം അമിതമായി ചൂടാകുമ്പോള്‍, അത് വിയര്‍പ്പിലേക്ക് നയിച്ചേക്കാം, ഇത് സുഷിരങ്ങള്‍ അടയുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും. അതിനാല്‍ എരിവുള്ള ഭക്ഷണം പൂര്‍ണമായും ഒഴിവാക്കുന്നത് ഗുണം ചെയ്യും.
പാലും പാലുത്പ്പന്നങ്ങളും - പാലും പാലുത്പ്പന്നങ്ങളും പരമാവധി ഒഴിവാക്കുന്നത് മുഖക്കുരുവിനെ തടയാന്‍ സഹായിക്കും. ഇവ ഇന്‍സുലിന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തില്‍ എണ്ണ ഉത്പാദനം കൂട്ടുകയും ചെയ്യുന്നതുകൊണ്ടാണ് മുഖക്കുരു കൂടുന്നത്. ചര്‍മ്മത്തിലെ എണ്ണ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോര്‍മോണുകളും പാലില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്രീം, ചീസ്, ബട്ടര്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നത് ഗുണം ചെയ്യും.
പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും - പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അധികമുള്ള ആഹാരപദാര്‍ത്ഥങ്ങളും മുഖക്കുരു വരുത്തും. ഇത്തരം ആഹാരങ്ങള്‍ ഉയര്‍ന്ന അധികം കഴിക്കുമ്പോള്‍,അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കൂട്ടി ഇന്‍സുലിന്‍ ഉത്പാദനം കൂട്ടും. ഇത് ചര്‍മ്മത്തിലെ ഗ്രന്ഥികളിലെ എണ്ണ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഈ അധിക എണ്ണ മൂലം ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുകയും മുഖക്കുരു വരുകയും ചെയ്യും. മുഖക്കുരുവിന് കാരണമാകുന്ന ചര്‍മ്മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ച പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.






