തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ എന്‍ഐഎ റെയ്ഡ്. മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന. പിഎഫ്ഐ ഫുല്‍വാരിഷെരീഫ് കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡ്. കര്‍ണാടകയിലും ബിഹാറിലും കേരളത്തിലുമായി 25 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
മലപ്പുറത്ത് നിലമ്പൂര്‍ മയ്യന്താണിയില് പിഎഫ്ഐ ബന്ധമുള്ളവരുടെ വീടുകളിലും കാസര്‍ഗോഡ് മഞ്ചേശ്വരം കുഞ്ചത്തൂരില്‍ മുനീറിന്റെ വീട്ടിലും തിരുവനന്തപുരം ചിറയന്‍കീഴ് ടെക്നോപാര്‍ക്കില്‍ ജീവനക്കാരനായ മുഹമ്മദ് ഷിയാസിന്റെ വീട്ടിലുമാണ് റെയ്ഡ്.






