
ന്യൂഡല്‍ഹി : ലൈംഗികാതിക്രമ പരാതയില്‍ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന് മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷനെ അറസ്റ്റ് ചെയ്യാന്‍ തക്കതായ തെളിവുകള്‍ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടുള്ള ട്വീറ്റ് ഡല്‍ഹി പോലീസ് മിനിട്ടുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു.
ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാന്‍ എന്തുകൊണ്ടാണ് വൈകുന്നു എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ഗുസ്തി താരങ്ങളുടെ അവകാശവാദം തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ബ്രിജ്ഭൂഷണ് ശ്രമിച്ചിട്ടില്ലാ . പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യമാണ് ഡല്‍ഹി പോലീസ് തളളിയത്.
വാര്‍ത്തകള്‍ വ്യാജമാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവുകളില്ല എന്ന് പോലീസ് പറഞ്ഞിട്ടില്ല എന്ന് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ കൂടി ഡല്‍ഹി പോലീസ് വ്യക്തമാക്കി. പിന്നീട് ട്വീറ്റ് പിന്‍വലിച്ചു.






