
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്ര ജീവനക്കാരന് അപമാനിക്കാന്‍ ശ്രമിച്ചെന്ന് സ്ത്രീയുടെ പരാതി. ക്ഷേത്രദര്‍ശനത്തിനിടെ ജീവനക്കാരന് മോശമായി പെരുമാറിയെന്നാണ് പരാതി.
പുലർച്ചെ നാല് മണിക്ക് ദർശനത്തിന് വടക്കേ നടവഴി കടത്തി വിടാത്തതിനെ ചൊല്ലി വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു.
സ്ത്രീയുടെ പരാതിയില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു. സ്ത്രീ നൽകിയ പരാതിയിലാണ് ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.
എന്നാല്‍ നിയന്ത്രിത സ്ഥലത്തേക്ക് കയറാന്‍ ശ്രമിച്ചത് തടഞ്ഞതാണെന്നാണ് ജീവനക്കാരന്റെ വിശദീകരണം. സംഭവത്തിൽ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മാത്രമേ വ്യക്തമായ നിഗമനത്തിലെത്താനാവൂ എന്ന്പോലീസ് പറയുന്നു. കുറ്റാരോപിതനായ ജീവനക്കാരന്റെ പേര് വിവരങ്ങളോ പരാതിക്കാരിയുടെ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്അറിയിച്ചു.






