
പാറ്റ്ന: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ അനുകൂലിച്ച് ബീഹാര്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ എല്ലാ കോളേജിലും വൈഫൈ സംവിധാനം നടപ്പാക്കുന്നു. അതേസമയം പോണ് വെബ്സൈറ്റുകള്‍ കാണുന്നതിന് കര്‍ശന നിരോധനമുണ്ട്. 2017 ഫെബ്രുവരി മുതല്‍ എല്ലാ കലാലയങ്ങളിലും സൈജന്യ വൈ-ഫൈ ഇന്റര്‍നെറ്റ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ജനങ്ങളിലേക്ക് ഓണ്‍ലൈന്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ ആലോചനകള്‍ക്ക് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തിലാണ് സംവിധാനം കൊണ്ടുവരുന്നത്. അതേസമയം ക്യാമ്പസിലെ ഈ സൗകര്യം ഉപയോഗിച്ച് പോണ്‍സൈറ്റ് കണ്ടു രസിക്കാമെന്ന് വിചാരിക്കേണ്ടെന്നും സര്‍ക്കാര്‍ മുന്നറിയിപ്പായി പറയുന്നു. സൗജന്യ വൈ ഫൈ നല്‍കുന്നതിനൊപ്പം പോര്‍ണോഗ്രാഫി സൈറ്റുകള്‍ കര്‍ശനമായി ബ്ളോക്ക് ചെയ്യപ്പെടും. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ കുട്ടികള്‍ക്ക് എളുപ്പം എടുക്കാന്‍ സഹായിക്കുക എന്ന അര്‍ത്ഥത്തിലാണ് സംവിധാനം ഒരുക്കുന്നത്.
സംസ്ഥാനത്ത് 300 കോളേജുകള്‍ക്കും ഒമ്പതു സര്വകലാശകള്ക്കും ഈ സൗഹര്യം ഗുണപ്പെടും. കോളേജുകളിലും മറ്റും 10 എംബിപിഎസ് ഇന്റര്‍നെറ്റും സര്‍വകലാശാലകള്‍ക്ക് 20 എംബിപിഎസ് സ്പീഡുമാണ് കിട്ടുക. ഇത്തരം സൗകര്യം ഉപയോഗിച്ച് കുട്ടികള്‍ പോണ് സൈറ്റ് കാണുന്നതായി നേരത്തേ മീററ്റിലെ ചൗധരി ചരണ്‍ സിംഗ് സര്‍വകലാശാലയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.






