
സ്കൂള്‍ തുറന്നതോടെ പാഠപുസ്തകത്തെക്കുറിച്ചും സിലബസിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അദ്ധ്യായങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. ഒരു ചിത്രം കാണിച്ച്, അങ്ങനെയൊരു പാഠം മലയാള പുസ്തകത്തിലുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തില്‍ മഴയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങള്‍ പോലെ തോന്നിപ്പിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം. ഈ ചിത്രം ഉപയോഗിച്ച് സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ് സി ഇ ആര് ടി പുസ്തക പാഠഭാഗം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തെ കുറിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്രചരിക്കുന്ന ഭാഗം പൊതുവിഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് മന്ത്രി കുറിച്ചു.
‘‘കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ് സി ഇ ആര്.ടി യുടെ പാഠപുസ്തകം എന്ന പേരില്‍ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകം അല്ല. കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആര്.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതല്‍ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്...’’ മന്ത്രി കുറിച്ചു.






