
ഒഡീഷ ട്രെയിന്‍ ദുരന്തം രാജ്യത്തെ മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ദുരന്തഭൂമിയായി ഒഡിഷ മാറിയിരിക്കുന്നതാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വാര്‍ത്തകള്‍. ഓരോ മണിക്കൂറുകള്‍ കഴിയുമ്പോഴും ട്രെയിന്‍ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവരുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ഇതിനോട് 280 ഓളം പേര്‍ക്കാണ് അപകടത്തില്‍ ജീവന് പൊലിഞ്ഞത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ഈ അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്. ഇപ്പോഴിതാ ട്രെയിന്‍ അപകടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കശ്മീര്‍ ഫയല്‍സ് സംവിധായകന് വിവേക് അഗ്നിഹോത്രി. ഇക്കാലത്ത് മൂന്ന് ട്രെയിനുകള്‍ അപകടത്തില്‍പെടുന്നത് എങ്ങനെയാണ് എന്നാണ് താരത്തിന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്.
‘‘ദാരുണവും വളരെ ലജ്ജാകരവുമാണ്. ഇക്കാലത്തും 3 ട്രെയിനുകള്‍ എങ്ങനെയാണ് ഒന്നിച്ച് അപകടത്തില്‍പെടുന്നത്? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍. ഓം ശാന്തി...’’ എന്നാണ് താരം കുറിച്ചത്.
‘‘ദാരുണവും വളരെ ലജ്ജാകരവുമാണ്. ഇക്കാലത്തും 3 ട്രെയിനുകള്‍ എങ്ങനെയാണ് ഒന്നിച്ച് അപകടത്തില്‍പെടുന്നത്? ആരാണ് ഉത്തരം പറയേണ്ടത്? എല്ലാ കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍. ഓം ശാന്തി...’’ എന്നാണ് താരം കുറിച്ചത്.
മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രണ്ടു യാത്രാവണ്ടികളും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്റ്റേഷന് 300 മീറ്റര്‍ അകലെ വച്ച് കോറമന്‍ഡല്‍ എക്സ്പ്രസ് പാളം തെറ്റിയതാണ് അപകട പരമ്പരയുടെ തുടക്കം. ഷാലിമാറില്‍നിന്നു ചെന്നൈയിലേക്കു വരികയായിരുന്ന വണ്ടി പാളം തെറ്റി കോച്ചുകള്‍ സമീപ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വണ്ടിയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കോറമന്‍ഡല്‍ എക്സ്പ്രസിന്റെ കോച്ചുകള്‍ മൂന്നാമത്തെ ട്രാക്കിലേക്കു വീണു. മൂന്നാമത്തെ ട്രാക്കിലൂടെ എതിര് ദിശയില്‍ അതിവേഗം വരികയായിരുന്ന ബംഗളൂരു ഹൗറ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.







Comments