
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു. നാലും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചത്. ഇവരെ പാമ്പു കടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ശനിയാഴ്ച രാത്രിയാണ് സംഭവം. റീത (4), സീത (7) എന്നിവരാണ് മരിച്ചത്. ഇരുവരെയും രാത്രിയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.






