ന്യുഡല്‍ഹി: 53 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി നൈജീരിയന്‍ പൗരന് പിടിയില്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കോയമ്പത്തൂരിലേക്ക് പോകാന്‍ വന്ന ഇയാള്‍ വിമാനത്താവളത്തിലെ പരിശോധനയിലാണ് പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തില്‍ കോയമ്പത്തൂരിലേക്ക് പോകാനെത്തിയ ഇയാളില്‍ നിന്ന് 500, 2000 നോട്ടുകളില്‍ 53.78 ലക്ഷം രൂപ പിടിച്ചെടുത്തു. അസാധുവാക്കിയ 1000, 500 നോട്ടുകളില്‍ 4.29 ലക്ഷം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം ഇയാളെ യാത്ര തുടരാന്‍ അനുവദിച്ചു.
പണം പിന്‍വലിക്കുന്നതിന് 24,000 രൂപ പരിധി നിശ്ചയിച്ചിരിക്കെ നൈജീരിയന്‍ പൗരന് 53 ലക്ഷം രൂപ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷണം തുടങ്ങി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനും അധികൃതര്‍ തീരുമാനിച്ചു.






