ന്യുഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ ഇടക്കാല ാമ്യം നീട്ടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. രോഗബാധിതയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ കോടതി ഒരു ദിവസം കൂടി ഇളവ് നല്കി. രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാണ് ഭാര്യയെ കാണാന്‍ സിസോദിയയ്ക്ക് ജസ്റ്റീസ് ദിനേശ് കുമാര്‍ ശര്‍മ്മ ഇളവ് നല്‍കിയിരിക്കുന്നത്.
മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാര്‍ച്ച് ഒമ്പതിന് അറസ്റ്റു ചെയ്ത സിസോദിയ കഴിഞ്ഞ ദിവസമാണ് ആദ്യമായി പുറത്തിറങ്ങിയത്. 2021 നവംബറില്‍ എഎപി സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പിന്‍വലിച്ചിരുന്നു.
സിബിഐ അന്വേഷിക്കുന്ന കേസില്‍ സിസോസിയയുടെ ജാമ്യാപേക്ഷ മേയ് 30ന് കോടതി തള്ളിയിരുന്നു. കേസില്‍ ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷ ജൂലായില്‍ പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.






