
ആദ്യ മണിക്കൂറുകളിലെ എ ഐ ക്യാമറ പ്രവര്‍ത്തനത്തിന്റെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറില്‍ 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത് . 28, 891 നിയമലംഘനങ്ങളാണ് രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം ക്യാമറ വഴി കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയത്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. നാളെ മുതല്‍ ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.






