
അരിക്കൊമ്പനെ കാട്ടില്‍ വിടണമെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ ഉത്തരവ്. ആരോഗ്യനില പരിഗണിച്ച് ആനയെ കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിയ്ക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി നിര്‍ദേശം മാറ്റി ആനയെ കാട്ടില്‍ വിടണമെന്ന് ഉത്തരവിട്ടത്.
അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹര്‍ജി നാളെ പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് പ്രസ്തുത ഹര്‍ജി നല്‍കിയിരിക്കുന്നത്. വനം മന്ത്രി മതിവേന്ദന് കമ്പത്തിനടുത്ത് നിന്ന് മയക്കുവെടിവച്ച അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടുമെന്ന്പ്രതികരിച്ചിരുന്നു. അരിക്കൊമ്പനെ ഉള്‍ക്കാട്ടില്‍ തുറന്നു വിടാമെന്ന് വനം വകുപ്പും കോടതിയെ അറിയിച്ചുരുന്നു.
എന്നാല്‍ എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്കിയ ഹര്‍ജിയിലെ കോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. നേരത്തെ തീരുമാനിച്ച പ്രകാരം അരിക്കൊമ്പനെ തുറന്നു വിടുമെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ അരിക്കൊമ്പനെ തേനിയിലെ പൂശാനം പെട്ടിയില്‍ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്.






