
ന്യുഡല്‍ഹി: നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ വലയില്‍ കുടുങ്ങി രണ്ട് പതിറ്റാണ്ടിനിടെയിലെ ഏറ്റവും വലിയ ലഹരിമാഫിയ ശൃംഖല. അറസ്റ്റിലായ ആറ് പേരില്‍ വിദ്യാര്‍ത്ഥികളും. നെതര്‍ലാന്‍ഡ്സില്‍ നിന്നോ പോളണ്ടില്‍ നിന്നോ ഇറക്കുമതി ചെയ്യുന്ന എല്‍എസ്ഡി രാജ്യമെമ്പാടും വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍ നിന്ന് 15,000 എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചെടുത്തു. രാജ്യാന്തര വിപണിയില്‍ 10.50 കോടി രൂപ വിലവരുന്നതാണിത്.
സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു ഇടപാട്. പണത്തിനു പകരം ക്രിപ്റ്റോ കറന്‍സിയാണ് ഇടപാടിന് ഉപയോഗിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ആളുകളെ സമീപിച്ച് ലഹരിമരുന്ന് ആവശ്യം അന്വേഷിക്കും. താല്പര്യം പറഞ്ഞാല്‍ സ്വകാര്യ മെസേജിംഗ് ആപ്പായ 'വിക്കര്‍ മീ' വഴിയാകും പിന്നീടുള്ള സംഭാഷണം.
ഇടപാടില്‍ ആറ് പേരെയാണ് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ഇതുവരെ പിടികൂടിയത്. ഇവരില്‍ പലരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
ഇടപാടിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്നയാളെ ജയ്പൂരില്‍ നിന്ന് പിടികൂടി. ഡാര്‍ക് നെറ്റ് വഴി കാര്‍ട്ടല്‍ പരസ്യപ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഇടപാടുകാരിലേക്ക് എത്തുന്നത്. മറഞ്ഞിരിക്കുന്ന ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമാണ് ഡാര്ക്നെറ്റ. പ്രധാനമായും മയുക്കുമരുന്ന വില്‍പ്പന, പോണോഗ്രാഫിക് ഉള്ളടക്കങ്ങള്‍, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡാര്‍ക്നെറ്റ് രഹസ്യമായി ഉപയോഗിക്കുന്നത്.
ഉപയോഗിക്കുന്നവരില്‍ മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്ന രാസലഹരിയായ എല്‍എസ്ഡി 0.1 ഗ്രാം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.






