നാഗാലാന്‍ഡ് : പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാന്‍ഡ് ഹൈക്കോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവുമാണ് 2020 മുതല്‍ സംസ്ഥാനത്ത് തടഞ്ഞിരുന്നത്.
റെസ്റ്ററന്റുകളിലും ചന്തകളിലും പട്ടിയിറച്ചി വില്‍ക്കുന്നതും പട്ടിയിറച്ചി കയറ്റി അയയ്ക്കുന്നതുമൊക്കെ 2020ല്‍ നാഗാലാന്‍ഡ് സര്‍ക്കാര്‍ പൂര്‍ണമായി നിരോധിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിയമപരമായ ഒരു പിന്‍ബലവുമില്ലാതെ സംസ്ഥാന സര്‍ക്കാരിന് പട്ടിയിറച്ചി നിരോധിക്കാനാവില്ലെന്ന് ജസ്റ്റിസ് മാര്‍ലി വാൻകുങ് വിധി പറഞ്ഞു.
സർക്കാർ ഉത്തരവിറക്കിയ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (എഫ്എസ്എസ്) നിയമത്തിൽ നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരത്തെക്കുറിച്ച് ഒരിടത്തും പരാമർശിക്കുന്നില്ലെന്ന് കോടതി ന്യായീകരിച്ചു.

Comments