
തിരുവനന്തപുരം: വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്ക് എതിരെ എഴുത്തുകാരന് ബെന്യാമിന്. വിദ്യ മഹാരാജാസിനും സാഹിത്യ ലോകത്തിനും വിദ്യാര്‍ത്ഥി സമൂഹത്തിനും അപമാനമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിദ്യമാര്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശനമായ അന്വേഷണവും നടപടിയും വേണമെന്നും ബെന്യാമിന് ആവശ്യപ്പെട്ടു.
ബെന്യാമിന് ഫേസ്ബുക്കില്‍ കുറിച്ചത്
'കെ. വിദ്യ മഹാരാജാസിനു അപമാനമാണ്, സാഹിത്യ ലോകത്തിനു അപമാനമാണ്, വിദ്യാര്‍ത്ഥി സമൂഹത്തിനു അപമാനമാണ്. കള്ളങ്ങള്‍ കൊണ്ട് വിജയം നേടാം എന്ന് വിചാരിക്കുന്ന ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? എന്താണ് കുട്ടികളെ പഠിപ്പിക്കുന്നത്? എന്ത് സാഹിത്യമാണ് എഴുതുന്നത്? വിദ്യമാര്‍ ഇനിയും ആവര്‍ത്തിക്കാതെ ഇരിക്കാന്‍ കര്‍ശനമായ അന്വേഷണവും നടപടിയും കുറ്റക്കാരി എങ്കില്‍ കടുത്ത ശിക്ഷയും ഉണ്ടാവണം.
അട്ടപ്പാടി രാജീവ് ഗാന്ധി കോളജിൽ വ്യാജ സർട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ചതിനെ തുടർന്നാണ് കെ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്. വ്യാജ രേഖയുടെ കോപ്പിയാണ് നിലവിൽ പോലീസിന്റെ കൈയ്യിലുള്ളത്. വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാൻ ശ്രമിച്ചതിൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തി പോലീസ് കേസെടുത്തു.






