
തിരുവനന്തപുരം തമ്പാനൂരിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. വഴിയാത്രക്കാരിയായ ഗർഭിണിയെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സ്വകാര്യ സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയില്‍ ഒരാൾ പിന്നിൽ നിന്നും ശല്യപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് യുവതി സ്റ്റേഷനിലെത്തി പരാതി നല്‍കിയിരിക്കുന്നത്. രേഖാ മൂലം സംഭവം അറിയിച്ചു എങ്കിലും കേസെടുക്കാൻ താത്പര്യമില്ല എന്നാണ് യുവതി അറിയിച്ചത്.
എന്നാൽ പോലീസ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ സംഘടനകൾ നഗരത്തിൽ ചുറ്റിത്തിരിയുന്ന ആളുകൾക്ക്ഭക്ഷണം വിതരണം ചെയ്യുന്ന സമയമായതിനാല്‍ ഇവിടെ നിരവധി പേർ ഉണ്ടായിരുന്നു. അതിനാല്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.






