
തിരുവനന്തപുരത്ത് അരി , പച്ചക്കറി എന്നിവയുടെ വിപണന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് മിന്നൽ പരിശോധന നടത്തി. ചാല മാർക്കറ്റ് കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പൊതുവിപണിയിലെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് , പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന.
22 മൊത്ത വ്യാപാര, ചില്ലറ വില്പന ശാലകൾ പരിശോധിച്ചതിൽ അളവ് തൂക്ക സംബന്ധമായ ക്രമക്കേടുകൾ, വിലനിലവാര ബോർഡ്, ഭക്ഷ്യസുരക്ഷ ലൈസൻസുകൾ യഥാവിധി സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ 12 ക്രമക്കേടുകളാണ് കണ്ടെത്തിയത്. എന്നാല്‍ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഒരു റീട്ടെയിൽ പ്രൊവിഷൻ സ്റ്റോറിന്റെ ജില്ലാ കളക്ടർ പ്ര താൽക്കാലികമായി നിർത്തലാക്കി.
കടയുടമകൾക്ക് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന്കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.






