
കാസര്‍ഗോഡ് ബളാലില്‍ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന് ആണ് മരിച്ചത്. 54 വയസായിരുന്നു. വീടിന് അടുത്തുള്ള പ്രദേശത്ത് ഈറ്റ ശേഖരിക്കാന്‍ പോയപ്പോഴാണ് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റത്.
തേനീച്ചയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നാരായണനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇദ്ദേഹത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.






