
കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനായി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിച്ചതിന് പിടിയിലായ ആറ് പേര്‍ക്ക് നാല് വര്‍ഷം കഠിന് തടവ്. കഴിഞ്ഞ ദിവസം ജഡ്ജി ഹസന് അല്‍ ശമ്മാരിയുടെ അധ്യക്ഷതയിലുള്ള അപ്പീല്‍ കോടതി ബഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഇവരെ ശിക്ഷാകാലാവധി പൂര്‍ത്തിയായാല്‍ കുവൈത്തില്‍ നിന്ന് നാടുകടത്തണമെന്നും വിധിയിലുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് ഡ്രൈവിങ് ലൈന്‍സ് ലഭിക്കുന്നതിന് വേണ്ടി പണം വാഗ്ദാനം ചെയ്തതിനാണ് ആറ് പ്രവാസികള്‍ അറസ്റ്റിലായത്. ഇവര്ക്ക്നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പുറമെ പിഴയും ചുമത്തിയിട്ടുണ്ട്. ഏത് രാജ്യക്കാരാണ് ശിക്ഷക്കപ്പെട്ട പ്രവാസികള്‍ എന്ന വിവരം ലഭ്യമല്ല.






