
പാലക്കാട് : കൈക്കൂലി കേസില്‍ മുന്‍ വില്ലേജ് അസ്സിസ്റ്റന്റിനെ വിജിലൻസ് കോടതി കഠിനതടവിന് ശിക്ഷിച്ചു. പാലക്കാട് ജില്ലയിലെ ചളവറ വില്ലേജ് ഓഫീസിൽ 2012 ല്‍ വില്ലേജ് അസിസ്റ്റന്റായിരുന്ന വി. ജെ. വിൽസനെ രണ്ടു ദിവസങ്ങളിലായി 3,000 രൂപ കൈക്കൂലി വാങ്ങിയതിനും വില്ലേജ് രേഖകളിൽ കൃത്രിമം കാണിച്ചതിനുമാണ് ശിക്ഷിച്ചത്.
തൃശൂര്‍ വിജിലന്‍സ് കോടതിയാണ് 2 വര്‍ഷം വീതം കഠിനതടവിനും 50,000/- രൂപ വീതം പിഴ ഒടുക്കാനും ശിക്ഷ വിധിച്ചത്. സർവ്വേ നമ്പരിലെ തെറ്റു തിരുത്താൻ 3000 കൈക്കൂലി ചോദിച്ചു. 2000 രൂപ വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരു മാസം അനുവദിച്ചിട്ടുണ്ട്.
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതിനായി എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബോര്‍ഡ് സ്ഥാപിക്കണമെന്ന് വിജിലന്‍സ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്.
വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്സ്ആപ്പ് - 9447789100, ഇ-മെയില്‍: vig.vacb@kerala.gov.in, വെബ്സൈറ്റ് - www.vigilance.kerala.gov.in എന്നിവയില്‍ പരാതി പൊതു ജനങ്ങള്‍ക്ക് അറിയിക്കാം.






