
സിംഹത്തെ പേടി ഇല്ലാത്തവരായി ആരും തന്നെ ഇല്ല. കാട്ടിലെ രാജാവ് എന്നാണ് സിംഹം അറിയപ്പെടുന്നതു പോലും. സിംഹത്തെ പേടിയ്ക്കാത്തവര് ചുരുക്കമായിരിക്കും. അവയുടെ അടുത്ത് പോവുക എന്നത് പലര്‍ക്കും ചിന്തിയ്ക്കാന്‍ പോലും പേടിയാണ്. എന്നാല്‍, സിംഹവുമായി അടുത്ത് ഇടപെഴകുന്ന ഒരു യുവാവിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ഒരു യുവാവ് സിംഹത്തെ ലാളിക്കുകയും, സിംഹത്തിന് കുപ്പിപ്പാല് കൊടുക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
'എന്റെ സഹോദരന് ഗിര്‍' എന്ന തലക്കെട്ടോടെയാണ് കോഡി ആന്റില്‍ എന്ന യുവാവ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അദ്ദേഹം നല്ലൊരു മൃഗസ്നേഹിയാണ് എന്ന് നമുക്ക് മനസിലാക്കാം. സിംഹത്തിന്റെ മാത്രമല്ല, കടുവയെയും, പുലിയേയും ഒക്കെ കോഡി ആന്റില്‍ ഇത്തരത്തില്‍ പരിപാലിയ്ക്കുന്നു.






