
പോഷക സമ്പുഷ്ടമായ പഴമാണ് മുന്തിരി. മുന്തിരിപ്പഴത്തില്‍ വൈറ്റമിന്‍ ബി, സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവയുടെ മൈക്രോ ലെവല്‍ അടങ്ങിയിട്ടുള്ളതിനാല്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ ഇത് സഹായിയ്ക്കുന്നു. ഉയര്‍ന്ന പോഷകങ്ങളും, കുറഞ്ഞ കലോറിയും അടങ്ങിയിരിക്കുന്നതിനാല്‍ മുന്തിരിപ്പഴം സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു മികച്ച ഫലമാണ്.
മുന്തിരിപഴം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിയ്ക്കും. മുന്തിരിപ്പഴം കഴിക്കുന്നത് വൃക്കയിലെ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. മുന്തിരിയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ ദീര്‍ഘനേരത്തേക്ക് വിശപ്പില്ലാതിരിക്കാന്‍ സഹായിക്കുന്നു. ഇതിലുടെ അമിതവണ്ണം കുറയ്ക്കാനും സഹായമാകും. ഡയറ്റ് ചെയ്യുന്നവര്‍ അവരുടെ ഭക്ഷണത്തില്‍ മുന്തിരിപഴം ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ഇരുമ്പിന്റെ മികച്ച ഉറവിടമാണ് മുന്തിരി. ഉണക്കമുന്തിരി കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. എല്ലുകള്‍ക്ക് ശക്തി നല്‍കുന്നതിന് ഇത് സഹായിയ്ക്കും. ഉണക്കമുന്തിരിയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നതിനാല്‍, എല്ലുകളുടെ ശക്തിയും ശേഷിയും വര്‍ധിപ്പിയ്ക്കുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളെസ്ട്രോള്‍ ഗണ്യമായി കുറയ്ക്കാന്‍ ഉണക്കമുന്തിരി സഹായിയ്ക്കും. ക്യാന്‍സറിനെതിരെ പ്രവർത്തിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്റി ടോക്സിഡന്റ് ഉണക്ക മുന്തിരികളിൽ അടങ്ങിയിട്ടുണ്ട്.






