
തിരുവനന്തപുരം: ആശങ്ക പരത്തുന്ന അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ ഉന്നതതല യോഗത്തിലും തീരുമാനമായില്ല. എന്നാല്‍ മാരകരോഗങ്ങളും മുറിവുള്ള നായ്ക്കളെ ദയാവധത്തിനു വിധേയമാക്കാന്‍ മന്ത്രി എം. ബി രാജേഷിന്റെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതു കണക്കിലെടുത്ത് ചേര്‍ന്ന യോഗത്തിലാണ് തെരുവുനായ്ക്കളുടെ കാര്യത്തില്‍ തീരുമാനം ആകാതിരുന്നത്. അപകടകാരികളായ നായ്ക്കളെകുറിച്ച് റവന്യൂ മേധാവികളെ അറിയിച്ചാല്‍ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. നായ്ക്കളെ കൊല്ലുന്നതില്‍ കേന്ദ്ര ചട്ടങ്ങള്‍ എതിരായതിനെ തുടര്‍ന്നാണ് തീരുമാനം എടുക്കാന്‍ കഴിയാതെ ഇരുന്നത്. ചട്ടത്തിലൂന്നി നിന്നുകൊണ്ടുള്ള ദയാവധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.






