
വ്യാജരേഖ കേസില്‍ അറസ്റ്റിലായ കെ വിദ്യ ഒളിവിൽ താമസിച്ചത് മുൻ എസ്എഫ്ഐ പ്രവർത്തകൻ റോവിത് കുട്ടോത്തിെന്റ വീട്ടിലെന്ന് വിവരം. സിപിഎം സൈബർ പോരാളിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ എസ്എഫ്ഐ പ്രവർത്തകനുമാണ് റോവിത്. സിപിഎം പ്രവർത്തകർ വഴിയാണ് വിദ്യ ഇവിടെയെത്തിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ .
പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിദ്യയെ കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തു നിന്നാണ് കസ്റ്റജിയിലെടുത്തതെന്നാണ് വ്യക്തമാക്കിയിരുന്നത്. കൂടാതെ പ്രതിക്കെതിരെ സമാനമായ കേസ് വേറെയും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്ന് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമാണെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. വിദ്യയ്ക്ക് പുറത്ത് നിന്നുള്ള സഹായം ലഭിച്ചോയെന്ന് പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. വിദ്യയുടെ ജാമ്യാപേക്ഷ മറ്റന്നാൾ മണ്ണാർക്കാട് കോടതി പരിഗണിക്കും. എന്നാല്‍, ഇത്കെട്ടിച്ചമച്ച കേസാണെന്നും താന്‍ വ്യാജരേഖ തയ്യാറാക്കിയിട്ടില്ലെന്നും വിദ്യ പറയുന്നു. ഗൂഢാലോചനക്ക് പിന്നിൽ അട്ടപ്പാടി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ആണെന്നും പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും വിദ്യ പൊലീസിനോട് പറഞ്ഞു.
എന്നാൽ മഹാരാജാസ് കോളേജിൽ അധ്യാപികയായി 20 മാസം പ്രവർത്തിച്ചുവെന്ന ബയോഡാറ്റയിൽ രേഖപ്പെടുത്തിയത് താൻ തന്നേയാണെന്നും കോളേജിന്റെ പേര് മാറി പോയതാണെന്നും വിദ്യ പറയുന്നു.






