
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിൽ കെ വിദ്യക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നീലീശ്വരം പോലീസിെന്റ നോട്ടീസ്. കരിന്തളം കോളേജ് പ്രിൻസിപ്പല്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഗളി പോലീസ് രജിസ്റ്റർ ചെയ്ത വ്യാജ പ്രവർത്തി പരിചയ രേഖാ കേസിൽ വിദ്യയ്ക്ക് ഇന്ന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. കോടതി 50000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യമാണ് അനുവദിച്ചത്. കോടതി വിദ്യ കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം , കുറ്റം ആവർത്തിക്കരുത്, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോെടയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനെത്താൻ നോട്ടീസ് നൽകിയത്.
2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി
2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകി ജോലി ചെയ്തത്. ഇതേ വ്യാജ രേഖയുമായി കഴിഞ്ഞ ദിവസം അട്ടപ്പാടി കോളേജിൽ വിദ്യയെത്തി. പ്രിൻസിപ്പളിന് സംശയം തോന്നിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.






