മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന ഉഷ്ണതരംഗത്തില്‍ കുറഞ്ഞത് 100 പേര് എങ്കിലും മരിച്ചതായി സ്ഥിരീകരണം. രാജ്യത്തിന്റെ പല ഭാഗത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗവും വര്‍ധിച്ചു. വൈദ്യുതി പ്രതിസന്ധിയും രൂക്ഷമായതോടെ പലയിടത്തും വൈദ്യുതി മുടക്കവും പതിവായി. റിപ്പോര്‍ട്ട് ചെയ്ത മരണത്തില്‍ മൂന്നില്‍ രണ്ടും ജൂണ്‍ 18നും 24നും മധ്യേയാണ് സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സമയം ഉഷ്ണതരംഗത്തില്‍ ഒരു മരണം മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.
സൂര്യാതപവും നിര്‍ജലീകരണവുമാണ് മരണത്തിനു പ്രധാന കാരണം. ടെക്സാസ് അതിര്‍ത്തിയോട് ചേര്്നനുളള വടക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണിലാണ് മരണത്തില്‍ 64 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ചില നഗരങ്ങളില്‍ മഴ ലഭിച്ചതോടെ താപനിലയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.






