
ഒരു വര്‍ഷം അഭിനയിച്ച മൂന്ന് ഹിറ്റ് ചിത്രങ്ങളുമായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാര്‍. ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുന്നതിനൊപ്പം 100 കോടി ക്ലബ്ബിലും അക്ഷയ് ചിത്രങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. എയര്‍ലിഫ്റ്റ്, ഹൗസ്ഫുള് 3, റുഷ്ടോം എന്നിവയാണ് മൂന്ന് ഹിറ്റ് ചിത്രങ്ങള്‍.

മലയാളി സംവിധായകനായ രാജ കൃഷ്ണ മേനോന് ഒരുക്കിയ എയര്‍ലിഫ്റ്റ് 128 കോടിയാണ് വാരിക്കൂട്ടിയത്. കുവൈറ്റ് യുദ്ധക്കാലത്ത് നൂറ് കണക്കിന് ഇന്ത്യാക്കാരെ രക്ഷിച്ച വ്യാവസായിയായ അക്ഷയ് എത്തുന്നത്. നിംറാത്ത് കൗറാണ് നായിക വേഷം ചെയ്തത്. മലയാളികളുടെ പ്രിയതാരം ലെനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

അഭിഷേക് ബച്ചന്, റിതേശ് ദേശ്മുഖ്, അക്ഷയ്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ ഹൗസ്ഫുള് 3 ആണ് നൂറ് കോടി കളക്ട് ചെയ്ത രണ്ടാമത്തെ അക്ഷയ് ചിത്രം. 109 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. സാജിത് ഫര്‍ഹാദ് ഒരുക്കിയ ചിത്രം മുന്‍ ഹൗസ്ഫുള് ചിത്രങ്ങളിലെ പോലെ തമാശയില്‍ പൊതിഞ്ഞ ചിത്രമായിരുന്നു.

ടിനു സുരേഷ് ദേശായി ഒരുക്കിയ റുഷ്ടോമാണ് ഈ ഗണത്തിലെ അവസാന ചിത്രം. 216.35 കോടിയോളം രൂപയാണ് ഇത് വാരിക്കൂട്ടിയത്. ഒരു നാവിക ഉദ്യോഗസ്ഥന്റെ ജീവിതം പറഞ്ഞ ചിത്രത്തില്‍ ഇല്യാന ഡിക്രൂസാണ് നായികയായത്.







Comments