ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ 65-ാം ജന്മദിനത്തിൽ ആശംസകളുമായി സുഹൃത്ത് അജയ് ദേവ്ഗൺ. സുനിൽ ഷെട്ടിക്കൊപ്പമുള്ള തൊണ്ണൂറുകളിലെ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പഴയകാല ചിത്രം ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചുകൊണ്ടായിരുന്നു അജയ് തന്റെ ആശംസ അറിയിച്ചത്.
"ഹാപ്പി ജന്മദിനം അണ്ണാ. ഒരു ദിൽവാലെയിൽ നിന്ന് മറ്റൊരാളിലേക്ക്..." എന്നായിരുന്നു അജയ് ദേവ്ഗൺ കുറിച്ചത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'ദിൽവാലെ' (1994) എന്ന ചിത്രത്തിന്റെ ഓർമ്മകൾ പുതുക്കുന്നതാണ് അജയ് പങ്കുവെച്ച കുറിപ്പ്. തൊണ്ണൂറുകളിലെ ട്രെൻഡി വസ്ത്രങ്ങളായ ഡെനിം ഷർട്ടുകളും കാഷ്വൽ ജാക്കറ്റുകളും ധരിച്ചുള്ള ഈ അപൂർവ്വ ചിത്രം ആരാധകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

1990-കൾ മുതൽ ബോളിവുഡിൽ സജീവമായ ഇരുവരും ദിൽവാലെ (1994), ഖയാമത്ത്: സിറ്റി അണ്ടർ ത്രെഡ് (2003), എൽ.ഒ.സി കാർഗിൽ (2003), ടാങ്കോ ചാർലി (2005), ബ്ലാക്ക്മെയിൽ (2005), കാഷ് (2007) തുടങ്ങി ആറോളം ചിത്രങ്ങളിൽ ഒന്നിച്ച് സ്ക്രീൻ പങ്കിട്ടിട്ടുണ്ട്.
'മൊഹ്റ', 'ബോർഡർ', 'ഹേര ഫേരി' തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുനിൽ ഷെട്ടി സിനിമാലോകത്ത് ശ്രദ്ധേയനായത്. കരിയറിലെ ഈ ഘട്ടത്തിലും ഫിറ്റ്‌നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരം ഇന്നത്തെ തലമുറയ്ക്ക് വലിയൊരു മാതൃകയാണ്.
അതേസമയം 'വെൽക്കം ടു ദി ജംഗിൾ' എന്ന ചിത്രത്തിലാണ് സുനിൽ ഷെട്ടി അവസാനമായി അഭിനയിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഹേര ഫേരി 3' ആണ് അദ്ദേഹത്തിന്റെ പുതിയ പ്രൊജക്റ്റ്.

Comments