തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് സൂര്യ. തന്റെ കഠിനാധ്വാനം കൊണ്ടും തനതായ അഭിനയശൈലി കൊണ്ടും കോടിക്കണക്കിന് ആരാധകരെ താരത്തിന് നേടിയെുക്കാന്‍ കഴിഞ്ഞു. തമിഴ് സിനിമയിലെ പ്രശസ്ത നടനായ ശിവകുമാറാണ് സൂര്യയുടെ അച്ഛന്‍.
1960കളുടെ അവസാനം സിനിമയിലെത്തിയ അദ്ദേഹം നൂറിലധികം തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ഈഗോ ഹര്‍ട്ടായ ഒരു സംഭവത്തിനെക്കുറിച്ച് പറയുകയാണ് സൂര്യ. നടന്റെ ഏറ്റവും പുതിയ ചിത്രമായ 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയുടെ പ്രമോഷന്‍ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ സുഹൃത്തിന്റെ കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങിൽ വെച്ച് നടന്ന ഒരു സംഭവമുണ്ട്; ആ സുഹൃത്തിന് ഒരു മന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. ക്ഷണക്കത്ത് നൽകിയപ്പോൾ, ഞാൻ ആരാണെന്ന് ആ മന്ത്രി എന്നോട് ചോദിച്ചു. 'ശിവകുമാറിന്റെ മകൻ' എന്ന് എന്നെ പരിചയപ്പെടുത്തി, ഞാൻ അഭിനയരംഗത്തേക്ക് വരാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു. അപ്പോൾ ആ മന്ത്രി ചോദിച്ചത്, "നീയും നിന്റെ അച്ഛൻ ചെയ്തതുതന്നെ ആവർത്തിക്കാൻ പോവുകയാണല്ലേ?" എന്നാണ്.
‘അച്ഛന്‍ അഭിനയിച്ച് സ്റ്റാറായതുകൊണ്ട് ആ പേരില്‍ കയറി, അദ്ദേഹത്തിന്റെ സ്‌റ്റൈല്‍ അനുകരിച്ച് കുറച്ചുകാലം പിടിച്ചു നില്‍ക്കാമല്ലേ, അടുത്ത ജനറേഷനും ഇത് തന്നെ ആവർത്തിക്കുമല്ലോ എന്ന് ചോദിച്ചു. ആ വാക്കുകള്‍ എനിക്ക് ട്രിഗറായി. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. പക്ഷേ, അയാള്‍ പറഞ്ഞതുപോലെ ആകാതിരിക്കാനായിരുന്നു പിന്നീട് എന്റെ ശ്രമം. എനിക്ക് അന്ന് 23 വയസ് പ്രായമായിരിക്കും. ഇതോടെ അച്ഛൻ അഭിനയിച്ച സിനിമകൾ കാണുന്നത് ഞാൻ നിർത്തി. അച്ഛനുമായി യാതൊരു സാമ്യവുമില്ലാത്ത, എന്റേതായ ഒരു പാത സ്വീകരിക്കാനാണ് ഞാൻ അങ്ങനെ ചെയ്തത്’. സൂര്യ പറഞ്ഞു.
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് വിശ്വനാഥ് ആൻഡ് സൺസ്. മമിതയാണ് സിനിമയിൽ നായികയായി എത്തുന്നത്.ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്.

Comments