വംശനാശഭീഷണി നേരിടുന്ന കുരങ്ങിനൊപ്പമുള്ള റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് പ്രമുഖ തമിഴ് നടന്‍ ചിയാന്‍ വിക്രം വിവാദത്തില്‍. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ മേഖലയില്‍ കണ്ടുവരുന്ന ലാര്‍ ഗിബ്ബണ്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങിനൊപ്പം കളിക്കുന്ന വീഡിയോയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സംഭവം വൈറലാവുകയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് വിക്രം വീഡിയോ പിന്‍വലിച്ചെങ്കിലും, വനംവകുപ്പ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിക്രമിന്റെ മകള്‍ അക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന്റെ പിതാവും വ്യവസായിയുമായ സി.കെ. രംഗനാഥന്റെ ഫാം ഹൗസില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടേയും മൃഗങ്ങളുടേയും സംരക്ഷണത്തിനായുള്ള സൈറ്റ്സിന് കീഴിലും സംരക്ഷിച്ചു വരുന്ന കുരങ്ങാണിത്. അവശ്യമായ സൈറ്റ്സ് ഇറക്കുമതി, കയറ്റുമതി അനുമതികളും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി എന്നിവയില്ലാതെ ലാര്‍ ഗിബ്ബണുകളെ സ്വന്തമാക്കാനാകില്ല.
ഈ സാഹചര്യത്തിലാണ് ലാര്‍ ഗിബ്ബണ്‍ എങ്ങനെ നടന്റെ പക്കലെത്തിയതെന്നാണ് വനംവകുപ്പ് പരിശോധിക്കുന്നത്. ഈ കുരങ്ങിനെ മണിപ്പൂരില്‍ നിന്നാണ് വാങ്ങിയതെന്ന തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്. സി.കെ. രംഗനാഥന് വംശനാശം നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധമുണ്ടോ എന്നും വന്യജീവി സംരക്ഷണ നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും തമിഴ്നാട് വനംവകുപ്പ് വിശദമായി അന്വേഷിച്ചു വരികയാണ്.

Comments