ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ബോക്‌സ്ഓഫീസില്‍ മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. മലയാളത്തില്‍ അല്ലാതെ മറ്റൊരു ഭാഷയില്‍ 100 കോടി നേടുന്ന നടന്‍ എന്ന പേരും ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ വെങ്കി അറ്റ്‌ലൂരി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വീണ്ടും ഇത് ഉറപ്പിക്കുകയാണ് സംവിധായകന്‍. സൂര്യയെ നായകനാക്കി റിലീസിന് തയ്യാറെടുക്കുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയുടെ പ്രമോഷന്‍ ഭാഗമായി നടന്ന അഭിമുഖത്തിലാണ് വെങ്കി ഇക്കാര്യം പറയുന്നത്. ലക്കി ഭാസ്‌കറിന് തീര്‍ച്ചയായും രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ആരായിരിക്കും നായകനെന്ന അവതാരകയുടെ ചോദ്യത്തിന് ദുല്‍ഖറായിരിക്കും ചിത്രത്തിലെ നായകനെന്നും അതല്ലാതെ മറ്റൊരെയും ആലോചിക്കാന്‍ സാധിക്കില്ലെന്നുമാണ് വെങ്കി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
ലക്കി ഭാസ്‌കര്‍ എന്ന പിരീഡ് ഡ്രാമ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തില്‍ നായിക. ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്‌കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്.
1980-1990 കാലഘട്ടത്തിലെ കഥയാണ് 'ലക്കി ഭാസ്‌കര്‍' പറഞ്ഞത്. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടായിരുന്നു ദുല്‍ഖര്‍ ചിത്രത്തില്‍ എത്തിയത്. 2024 ലെ ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡുകളിലും ലക്കി ഭാസ്‌കര്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുല്‍ഖറിന് സ്പെഷ്യല്‍ ജൂറി പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്.

Comments