കൊച്ചി: ടിക്കറ്റുണ്ടായിട്ടും വിമാന യാത്ര വിലക്കിയ സംഭവത്തില്‍ ഖത്തര്‍ എയര്‍വേസിനെതിരെ നടപടി സ്വീകരിച്ച് കേരള ഹൈക്കോടതി ജസ്റ്റിസ്. സംഭവത്തെത്തുടര്‍ന്ന് യാത്രക്കാരന് നഷ്ടപരിഹാരമായി ഏഴരലക്ഷം രൂപ നല്കാന് കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ആണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഖത്തര്‍ എയര്‍വേസിനെതിരെ നടപടി എടുക്കുകയായിരുന്നു.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബെച്ചു കുര്യന് തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് പരാതിക്കിടയാക്കിയ സംഭവം. നെടുമ്പാശ്ശേരിയില്‍ നിന്നും സ്കോട്ലാന്‍ഡിലേക്കായിരുന്നു ബെച്ചു കുര്യന് തോമസും സുഹൃത്തുക്കളും ഖത്തര്‍ എയര്‍വേയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തതത്. ദോഹ വഴിയായിരുന്നു യാത്രാ ടിക്കറ്റ്. എന്നാല്‍ ദോഹയില്‍ നിന്ന് എഡിന്‍ബറോയിലേക്കുള്ള യാത്രയാണ് തടസ്സപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. നഷ്ടപരിഹാരം 30 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും ഉപഭോക്തൃകോടതി നിര്‍ദ്ദേശിച്ചു. ജഡ്ജ് ആയതിനാല്‍ അഡ്വക്കേറ്റ് കമ്മിഷനെ വെച്ചായിരുന്നു വിസ്താരം നടത്തിയത്.

Comments