
കഴിഞ്ഞ സെപ്തംബറിലായിരുന്നു ശരിയായ രീതിയില്‍ ഹിജാബ് ധരിക്കാതിരുന്നതിന് മഹ്സാ മീനിയെ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ പിന്നീട് കസ്റ്റഡി മരണത്തിന് ഇരയായി. ആറ് സ്ത്രീകളെയടക്കം 206 പേരെയാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ തൂക്കിലേറ്റിയത്. ഇവരില്‍ രണ്ടു പുരുഷന്മാരെ കൊലപ്പെടുത്തിയത് പൊതു സ്ഥലത്തായിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ കൊല്ലുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 126 ശതമാനം വര്‍ദ്ധനമാണ് ഉണ്ടായിട്ടുള്ളത്. വധശിക്ഷ പലപ്പോഴും പ്രതിഷേധ ശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. സാമൂഹ്യമായി വലിയ ഭീതി ഉയര്‍ത്തി വിടുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാല്‍ രാജ്യത്ത് ആരുടേയും ശബ്ദം ഇതിനെതിരേ ഉയരാറില്ല.
ചൈനയ്ക്ക് പിന്നില്‍ ലോകത്ത് ഏറ്റവുമധികം വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണ്. 2023 ന്റെ ആറുമാസം പിന്നിടുമ്പോള്‍ തന്നെ വിവിധ കേസുകളില്‍പെട്ട 354 പേരെ ഇറാന് പല രീതിയില്‍ കൊന്നൊടുക്കി. മുന്‍ വര്‍ത്തെ അപേക്ഷിച്ച് ജൂണ്‍ 30 വരെ 36 ശതമാനം വര്‍ദ്ധനവാണ് വധശിക്ഷയില്‍ വന്നിരിക്കുന്നത്.
അതേസമയം പേര്‍ഷ്യന്‍ വംശജര്‍ അല്ലാത്തവരെയാണ് കൂടുതലായി വധശിക്ഷയ്ക്ക് വിധേയമാക്കുന്നതെന്നും 20 ശതമാനത്തോളം വധശിക്ഷ നടപ്പാക്കിയത് സുന്നി ബലൂച് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെയാണെന്നും ഇറാന് മനുഷ്യാവകാശ വിഭാഗം പറയുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം 582 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 2015 ന് ശേഷം ഏറ്റവും കൂടുതല്‍ ശിക്ഷ നടപ്പാക്കിയത് 2022 ലായിരുന്നു.
2022 സെപ്തംബര്‍ 16 നായിരുന്നു 22 വയസ്സുകാരിയായ മഹ്സാ അമിനി ടെഹ്റാനിലെ ആശുപത്രിയില്‍ കിടന്ന് മരണമടഞ്ഞത്. ഇറാന് സര്‍ക്കാരിന്റെ മതപോലീസ് ശരിയായ രീതിയില്‍ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിനായിരുന്നു അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുത്ത അമീനിയ്ക്ക് ഹൃദയാഘാതം സംഭവിച്ചെന്നാണ് ഇറാനിയന്‍ പോലീസിന്റെ റിപ്പോര്‍ട്ട്. പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് കോമാ സ്റ്റേജിലാണ് അമിനിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം പോലീസ് മൃഗീയതയിലാണ് അമിനി മരിച്ചതെന്നായിരുന്നു അമീനിയ്ക്കൊപ്പം അറസ്റ്റിലായ യുവതി പറഞ്ഞത്. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് ഇവര്‍ ഇരയായെന്നും പറഞ്ഞു. ഇറാനിയന്‍ പോലീസ് അതീവ രഹസ്യമായി സൂക്ഷിച്ചിട്ടും ലീക്കായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇവരുടെ തലയില്‍ ഗുരുതരമായി പരിക്കേറ്റെന്നും അതിനെ തുടര്‍ന്ന് സ്ട്രോക്ക് വന്നതായും പറഞ്ഞു.






