
നാഗ്പൂര്‍ : രാജ്യത്തെ ഹിന്ദുക്കള്‍ പത്തു കുട്ടികള്‍ക്കു വീതം ജന്മം നല്‍കണമെന്ന് സ്വാമി വാസുദേവാനന്ദ് സരസ്വതി. ഇത്രയേറെ കുട്ടികളെ ആര് സംരക്ഷിക്കുമെന്ന ആശങ്കവേണ്ടെന്നും നിങ്ങളുടെ കുട്ടികളെ ദൈവം സംരക്ഷിച്ചുകൊള്ളുമെന്നും സ്വാമി ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ ആര്.എസ്.എസ് സംഘടിപ്പിച്ച ത്രിദിന ധര്‍മ്മ സംസ്കൃതി മഹാ കുംബമേളയിലായിരുന്നു സ്വാമി വാസുദേവാനന്ദ് സരസ്വതി ഇത്തരമൊരു ആഹ്വാനം നടത്തിയത്.
രണ്ടു കുട്ടികള്‍ എന്ന ശീലം തകര്‍ക്കണമെന്നും 10 കുട്ടികളെ വീതം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളുടെ എണ്ണം കൂട്ടുക എന്ന അനിവാര്യമായിരിക്കുകയാണ്. ഹിന്ദുക്കളുടെ എണ്ണത്തിലുള്ള കുറവാണ് ഹിന്ദുക്കള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ കൂട്ടുന്നതെന്നും അതിന് 10 കുട്ടികളെ ജനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന ആവശ്യവുമായി മോഹന്‍ ഭാഗവതും നേരത്തെ രംഗത്തെത്തിയിരുന്നു.






