ഓക്സാക: മെക്സിക്കോയിലെ തെക്കന്‍ സംസ്ഥാനമായ ഓക്സാകയില്‍ ബുധനാഴ്ചയുണ്ടായ ബസ്കടത്തില് 27 പേര് കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. മലയോര പാതയിലൂടെ പോയ ബസ് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍പെട്ടവരെ രക്ഷാപ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. ബസിന്റെ യന്ത്രത്തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാത്രി മെക്സിക്കോ സിറ്റിയില്‍ നിന്നും സാന്റിയാഗോ ഡി യോസോദുവയിലേക്ക് പോയ പ്രദേശിക ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ബസാണ് അപകടത്തില്‍പെട്ടത്. 80 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.






