
ജമ്മുകശ്മീരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഇരുവരും പഞ്ചാബ് സ്വദേശികളാണ്. പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.
ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 7 പേര് മരിച്ചു. ഡല്‍ഹിയിലും കനത്ത മഴയാണ്. 7 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്. ബിയാസ് നദി കരകവിഞ്ഞ്അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. കനത്ത മഴ തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും ശക്തമായ വെള്ളക്കെട്ട് രൂക്ഷമായി. റംബാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു.
ഡല്‍ഹിയില്‍ മണിക്കൂറുകള്‍ തുടരുന്ന കനത്ത മഴയില്‍ നോയിഡ ഗുരുഗ്രാം അടക്കമുള്ള മേഖലകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. അവധി റദ്ദാക്കി മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിര്‍ദേശം നല്‍കിയിട്ടുണ്ട്.






