
തിരുവനന്തപുരം : കെ എസ് ആര് ടി സിയില്‍ വീണ്ടും ശമ്പള പ്രതിസന്ധി. ജൂലൈ മാസം പകുതിയായിട്ടും ശമ്പളം വിതരണം ചെയ്യാന്‍ കഴിയാത്തതില്‍ പ്രതികരണവുമായി കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ രംഗത്ത് . ചില ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കാത്തതാണ് ഈ മാസത്തെ ശമ്പളം വൈകാൻ കാരണം. ശമ്പളം പകുതി കൊടുക്കാന്‍ 39 കോടി വേണം. .ധനവകുപ്പ് 30 കോടി തന്നാലും പ്രശ്നം പരിഹരിക്കാൻ കഴിയില്ല. ബാക്കിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല.
ശമ്പളം മുടങ്ങുന്നത് ദുഃഖകരമായ അവസ്ഥയാണ്. കോടതിയില്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. ഒന്നും ഒളിക്കാനില്ല . ഓണ്‍ ലൈന്‍ വഴി ഹാജരാരാകനാണ് കോടതി ആവശ്യപ്പെട്ടത്. തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രമുഖ യൂണിയനുകള്‍ തീരുമാനിച്ചിട്ടില്ല ഡീസണ്‍ മോഷ്ടിക്കുന്നവര്‍ക്കും കളളത്തരം കാണിക്കുവര്‍ക്കുമാണ് എംഡി ഒരു പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.ഈമാസം 20നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.
സർക്കാർ ധനസഹായമായ 30 കോടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ് പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന് കെ.എസ്.ആർ.ടി.സി വിശദീകരിച്ചു.






