
പാലക്കാട് ആദിവാസി യുവാവിനെ എക്സൈസുകാര് മര്‍ദ്ദിച്ചതായി പരാതിപാലക്കാട് ആദിവാസി യുവാവിനെ എക്സൈസുകാര് മര്‍ദ്ദിച്ചതായി പരാതി. അട്ടപ്പാടി നായ്ക്കര്‍പാടി സ്വദേശി നാഗരാജിനെയാണ് മര്‍ദ്ദിച്ചത്. പരാതിയില്‍ മദ്യം കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനമെന്ന് പറയുന്നു. ഇയാളുടെ കര്‍ണപടത്തിന് പരിക്കേറ്റു. നാഗരാജിനെ ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ മട്ടത്തുക്കാട് എക്സൈസ് അധികൃതര്‍ നാഗരാജ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വീണ് പരിക്ക് പറ്റിതാണെന്നാണ് വ്യക്തമാക്കുന്നത്.






