
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്. നായരും വീണ്ടും ഫെയ്സ്ബുക്കില്‍ സജീവമാകുന്നു. ഇരുവരും ഫെയ്സ്ബുക്കില്‍ പുതിയ പ്രൊഫൈല്‍ ചിത്രം അപ്ലോഡ് ചെയ്തു. 2015 നവംബര്‍ 17ന് ആണ് രാഹുല്‍ പശുപാലന് അവസാനമായി ഫെയ്സ്ബുക്കില്‍ അപ്ഡേഷന് ചെയ്തത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവര്‍ വീണ്ടും സജീവമായത്.
എന്നാല്‍ പുതിയ ചിത്രത്തിന്റെ കമന്റില്‍ അസഭ്യ പ്രയോഗവുമായി നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകാണ് കമന്റ് കോളത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കമന്റായി രശ്മിയുടെ നഗ്നചിത്രവും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രാഹുലിനെയും രശ്മിയെയും പിന്തുണച്ചും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാണ് ഇരുവരെയും പിന്തുണയ്ക്കുന്നവരുടെ പക്ഷം. എന്നാല്‍ ഭാര്യയെ കൂട്ടിക്കൊടുക്കാത്തവര്ക്ക് ധൈര്യമായി അസഭ്യം പറയാമെന്നാണ് മറുപക്ഷത്തിന്റെ വാദം.
ചുംബന സമരത്തിന്റെ സംഘാടകര്‍ എന്ന നിലയ്ക്കാണ് രാഹുലും രശ്മിയും ശ്രദ്ധേയരായത്. സമരത്തിന് വ്യാപക പിന്തുണ ലഭിച്ചതോടെ രാഹുലും രശ്മിയും ശ്രദ്ധേയരായി. പിന്നീട് പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതോടെ ഇരുവരെയും നേരത്തെ പിന്തുണച്ചവര്‍ പോലും തള്ളിപ്പറഞ്ഞു. കൊച്ചു സുന്ദരികള്‍ എന്ന ഫെയ്സ്ബുക്ക് പേജിനെക്കുറിച്ചുള്ള അന്വേഷണമാണ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്.
ചൈല്‍ഡ് പോണോഗ്രാഫി പ്രോത്സാഹിപ്പിക്കുന്ന പേജ് ആയിരുന്നു കൊച്ചു സുന്ദരികള്‍. ലൊക്കാന്റോ എന്ന ക്ലാസിഫൈഡ് വെബ്സൈറ്റ് വഴിയാണ് ഇരുവരും പെണ്‍വാണിഭം നടത്തിയിരുന്നത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ഖാദര്‍ അഫ്സല് എന്നയാളായിരുന്നു ഇരുവരും ഉള്‍പ്പെട്ട പെണ്വാഭിണ സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍. ഇടപാടുകാരെന്ന വ്യാജേന സമീപിച്ച പോലീസിന് രാഹുലിന്റെ ഭാര്യ രശ്മിയുടെ ചിത്രമാണ് സംഘം നല്‍കിയത്. 50000 രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച ശേഷം നെടുമ്പാശേരിയിലെ ഹോട്ടലില്‍ എത്താന്‍ സംഘം നിര്‍ദ്ദേശം നല്കി.
രശ്മി മാത്രം പോരെന്നും കൗമാരക്കാരായ പെണ്‍കുട്ടികളും വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എത്തിക്കാമെന്ന് സംഘം ഏല്ക്കുകയും ചെയ്തു. ഇതനുസരിച്ച് മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ ഇടപാട് ഉറപ്പിച്ചു. തുടര്‍ന്ന് ഭാര്യ രശ്മിയെയും കൊണ്ട് രാഹുല്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.