
തിരുവനന്തപുരം : സംസ്ഥാന ചലിത്ര പുരസ്കാരങ്ങള്‍ പ്രാഖ്യപിച്ചു. മികച്ച നടനുളള പ്രത്യേക ജൂറി അവാര്‍ഡ് നേട്ടത്തില്‍ അഭിമാനമെന്ന് കുഞ്ചാക്കോ ബോബന്. സിനിമകള്‍ മാത്രം സ്വപ്നം കാണുന്ന വ്യക്തിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ എന്ന് 'ന്നാ താൻ കേസ് കൊടി'ലെ പ്രകടനത്തിന് അവാര്‍ഡ് ലഭിച്ച കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
അവാര്‍ഡ് ജേതാക്കളെ ഭൂരിഭാഗം പേരെയും വ്യക്തിപരമായി അറിയാം. മലയാളത്തില്‍ നിന്ന് ഒട്ടനവധി ക്വാളിറ്റിയുള്ള സിനിമകളാണ് ഉണ്ടാകുന്നത് എന്നും കുഞ്ചാക്കോ ബോബൻ പ്രതികിരിച്ചു. ഒരുപാട് സന്തോഷവും അഭിമാനവും ഉണ്ട്. 'ന്നാ താൻ കേസ് കൊട്' ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. സാമൂഹ്യപരവും രാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളില്‍ നോക്കിയാലും സിനിമ ചര്‍ച്ചയായി. അതില്‍ ചില വിവാദങ്ങളുണ്ടായെങ്കിലും അതിന്റെ യാഥാര്‍ഥ്യം മനസിലാക്കി കണ്ട പ്രേക്ഷക സമൂഹം, അല്ലെങ്കില്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ള ആള്‍ക്കാരാണ് നമ്മുടെ കൂട്ടത്തിലുള്ളത്.
അതിനാല്‍ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്. വിവാദങ്ങള്‍ നമ്മുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയായിട്ട് സിനിമയില്‍ സംഭവിക്കാറുണ്ട്. അത് ചിലപ്പോള്‍ അറിഞ്ഞുകൊണ്ടാകാം. അറിയാതെയാകാം. എല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമശവും ജനപ്രീയ ചിത്രവുമടക്കം 7പുരസ്കാരങ്ങളാണ് രതീഷ് ബാലകൃഷ്ണന് പൊതുവാള് സംവിധാനം ചെയ്ത ചിത്രം വാരിക്കൂട്ടിയത്.
ന്നാ താൻ കേസ് കൊട് സിനിമ സ്വന്തമാക്കിയ പുരസ്കാരങ്ങൾ
ജനപ്രീതിയും കലാമേന്മയും- സംവിധാനം രതീഷ് ബാലകൃഷ്ണന് പൊതുവാള്
ശബ്ദമിശ്രണം-വിപിന്‍ നായര്‍
കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍
പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്റ്
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്
സ്വഭാവ നടന്- പി പി കുഞ്ഞികൃഷ്ണന്






