
സൈക്കുള്‍: നീതിയ്ക്കായുള്ള കാത്തിരിപ്പ് നിഷേധിക്കുന്നത് തുല്യമെന്നാണ്. വന്‍ വിവാദമായതിന് പിന്നാലെ യുവതികളെ നഗ്നരാക്കി പരേഡ് നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിലെ ആറു പ്രതികളെയാണ് മണിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം മുമ്പ് കലാപത്തില്‍ ഇംഫാലിലെ കാര്‍വാഷിംഗ് സ്ഥാപനത്തിനുള്ളിലിട്ട് രണ്ടു യുവതികളെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസിന്റെയും അധികാരികളുടേയും നീതി നിഷേധം തുടരുന്നു.
24 കാരിയായ ആലീസും കൂട്ടത്തില്‍ ജോലി ചെയ്യുന്ന മേരിയും കൊല്ലപ്പെട്ടിട്ട് രണ്ടു മാസം പിന്നിട്ടു. മണിപ്പൂരില്‍ കലാപാന്തരീക്ഷത്തില്‍ നടന്ന ഏറ്റവും വലിയ ക്രൂരകൃത്യങ്ങളില്‍ ഒന്നായിരുന്നു ഈ സംഭവം. ആലീസും 21 കാരിയായ മേരിയും ജോലിചെയ്യുന്ന ഇംഫാലിലെ കാര്‍വാഷിംഗ് സ്ഥാപനത്തിനുള്ളില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു.
കൂകി വിഭാഗത്തില്‍ പെടുന്ന ഒരു ആശുപത്രി ജീവനക്കാരിയാണ് രാത്രിയില്‍ ആലീസിന്റെയും മേരിയുടെയും മൃതദേഹം കൊണ്ടുവന്ന വിവരം വീട്ടുകാരെ വിളിച്ച് അറിയിച്ചത്. മുഖം മുഴുവന്‍ മുറിവും രക്തവുമായിരുന്നു. കഴിഞ്ഞയാഴ്ച രണ്ടു കൂകി സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് മുതലാണ് മണിപ്പൂരിലെ അവസ്ഥ വളരെ മോശമായിരിക്കുന്ന എന്ന തരത്തില്‍ ഇന്ത്യാക്കാരുടെ ശ്രദ്ധ പതിയാന്‍ തുടങ്ങിയത്.
ഈ വീഡിയോ മണിപ്പൂര്‍ സര്‍ക്കാരിനെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതിയെയുമെല്ലാം ഉലച്ചുകളഞ്ഞു. വീഡിയോ പുറത്തുവന്ന കേസില്‍ ഇതിനകം അറസ്റ്റ് ആറായിട്ടും ആലീസിന്റെയും മേരിയുടേയും കുടുംബങ്ങള്‍ നീതിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മെയ് 16 ന് തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തി കാംഗ്പോക്പിയിലെ സെയ്കുള് പോലീസ് സ്റ്റേഷനില്‍ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തതാണ്.
ഇതേ സ്റ്റേഷനില്‍ തന്നെയായിരുന്നു വീഡിയോ പുറത്തുവന്നതിന്റെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതും. അതേസമയം ഇവര്‍ പറയുന്നത് കിഴക്കന്‍ ഇംഫാലിലെ പോറോംപത്ത് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് സംഭവം ഉണ്ടായതെന്നാണ്. അതേസമയം കഴിഞ്ഞ ശനിയാഴ്ച വരെ ഒരു പോലീസും ഒരു തെളിവെടുപ്പിനോ മൊഴിയെടുക്കലിനോ എത്തിയിട്ടില്ലെന്നാണ് രണ്ടുപേരുടെയും കുടുംബം പറയുന്നത്. കാര്‍വാഷ് കേന്ദ്രത്തില്‍ നിന്നും 100 - 200 മീറ്റര്‍ അകലെയായിരുന്നു യുവതികളുടെ ജഡം കണ്ടെത്തിയത്.
മെയ് 4 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആലീസ് സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആറ് മിനിറ്റ് നീണ്ട ഫോണ്‍കോളില്‍ താനും തന്റെ തന്നെ ഗ്രാമത്തില്‍ നിന്നുള്ളയാളും സഹപ്രവര്‍ത്തകയുമായ മേരിയും സ്ഥാപനത്തിനുള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് മേരി വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തതാണ്. ഈ സമയത്ത് നഗരം നിരോധനാജ്ഞയ്ക്ക് കീഴിലായിരുന്നു. കൂകി സ്ത്രീകള്‍ക്ക് വേണ്ടി നോക്കി നടക്കുകയുമായിരുന്നു. കാര്‍വാഷ് സ്ഥാപനത്തിന്റെ ഉടമ സ്ത്രീകള്‍ അകത്ത് സുരക്ഷിതരായിരിക്കുമെന്ന് ഉറപ്പൂം നല്‍കിയിരുന്നതായി ഇരകളുടെ കുടുംബം പറയുന്നു.
എന്നാല്‍ വലിയ തകരവാതിലിന്റെ താഴ് ജനക്കൂട്ടത്തിന് അനായാസം തകര്‍ക്കാനായി. ഇവിടെ രണ്ടു കൂകി സ്ത്രീകള്‍ ജോലി ചെയ്യുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് അക്രമികള്‍ അകത്തേക്ക് വന്നതെന്ന് ആലീസിന്റെ പിതാവ് ആരോപിക്കുന്നു. രണ്ടു സ്ത്രീകളെയും കട്ടിലിനടിയില്‍ നിന്നും ജനക്കൂട്ടം വലിച്ചിറക്കിയ ശേഷം 10 മിനിറ്റോളം പ്രഹരിച്ചു. അതിന് ശേഷമാണ് രണ്ടുപേരെയും രണ്ടു മുറിയിലേക്ക് കൊണ്ടുപോയി കതകടച്ചതെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷി മേരിയുടെ ബന്ധുവിനോട് പറഞ്ഞത്.
നീണ്ട മുടിയായിരുന്നു മേരിക്ക്. അതില്‍ പിടിച്ച് വലിച്ചാണ് ബെഡ്ഡിനടിയില്‍ നിന്നും മേരിയെ വലിച്ചിറക്കിയത്. സഹപ്രവര്‍ത്തകര്‍ക്ക് പെണ്‍കുട്ടികളുടെ കരച്ചില് കേള്‍ക്കാമായിരുന്നു. എന്നാല്‍ പ്രതികരിക്കാന്‍ കഴിയുമായിരുന്നില്ല. എല്ലാവരും പല മുറികളിലായി ലൈറ്റുകള്‍ കെടുത്തി ഒളിച്ചിരിക്കുകയായിരുന്നു. കുറച്ചുനേരം നിശബ്ദമാക്കിയിട്ട് പെണ്‍കുട്ടികളെ അടുത്ത മുറിയിലേക്ക് എടുത്തുകൊണ്ടുപോയി. ഈ ജനക്കൂട്ടം പിന്നീട് അവിടം വിട്ടുപോയത് വൈകിട്ട് 7.10 ഓടെയായിരുന്നു. മുറിയില്‍ മുഴുവന്‍ മേരിയുടെ മുടിയിഴകള്‍ കിടന്നിരുന്നു. അവളുടെ മുറി മുറിച്ച ശേഷമായിരുന്നു അവര്‍ എടുത്തുകൊണ്ടുപോയതെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബന്ധുക്കള്‍ പറയുന്നു.
മെയ് 4 ന് രാത്രി 11 മണിയോടെയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയതെന്നും അത് ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഹോസ്പിട്ടിലേക്ക് കൊണ്ടുപോയതെന്നും ആലീസിന്റെ ബന്ധുക്കളും പറയുന്നു. മരണം സ്ഥിരീകരിച്ചത് പോറോംപാത്ത് പോലീസായിരുന്നു. സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിന് പകരം പെണ്‍കുട്ടികളുടെ വിവരം ജനക്കൂട്ടത്തെ അറിയിച്ചത് കാര്‍വാഷ് ഷോപ്പിന്റെ ഉടമ തന്നെയായിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
എന്നാല്‍ ഇയാള്‍ ഇത് നിഷേധിക്കുന്നുണ്ട്. അവര്‍ സുരക്ഷിതരാകും എന്ന് കരുതിയാണ് ഉള്ളിലേയ്ക്ക് പൊയ്ക്കൊള്ളാന്‍ പറഞ്ഞതെന്നാണ് സ്ഥാപന ഉടമ പറയുന്നത്. മെയ് 4 ന് താന്‍ സ്ഥാപനത്തില്‍ രാത്രി 9 മണിയോടെയാണ് വന്നതെന്നും അപ്പോള്‍ മുന്നിലത്തെയും പുറകിലത്തെയും വാതിലുകള്‍ തകര്‍ത്ത നിലയിലായിരുന്നെന്നും പറയുന്നു.
വൈറല്‍ വീഡിയോയുമായി ബന്ധപ്പെട്ട് കേസില്‍ പോലീസ് നടപടി തുടങ്ങുമ്പോഴും ആലീസിന്റെയും മേരിയുടെ കുടുംബങ്ങളെ പോലീസ് ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. സംഭവം നടന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം തങ്ങളുടെ ഗ്രാമത്തില്‍ നിന്നും 25-30 കിലോമീറ്റര്‍ അകലെയുള്ള സൈകുള്‍ നഗരത്തിലേക്ക് നടന്നുചെന്ന കുടുംബങ്ങളെ പോലീസില്‍ പരാതി നല്കാന് സഹായിച്ചത് കൂകി ഇന്‍പി എന്ന സംഘടനയായിരുന്നു.
ഇവിടുത്തെ ജീവനക്കാര്‍ മേരിയുടെ മാതാവിനെ പോലീസില്‍ നല്കാന് പരാതി എഴുതാന്‍ സഹായിച്ചു. എന്നാല്‍ മീറ്ററുകള്‍ മാത്രം അകലെ നടന്ന സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കിയല്ല. പിന്നീട് കേസില്‍ സംഭവം നടന്നത് മെയ് 5 നാണെന്നാണ് കാണിച്ചിരിക്കുന്നത്. സംഭവം നടന്നത് മെയ് 4 നാണെന്ന കാര്‍ വാഷ് സ്ഥാപനത്തിന്റെ ഉടമയും മേരിയുടെ മാതാവുമെല്ലാം പറഞ്ഞിട്ടും എഫ്ഐആറില്‍ പോലീസ് എഴുതിച്ചേര്‍ത്തത് മെയ് 5 എന്നായിരുന്നു.
അപകടകരമായ ആയുധം, ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം എന്നിവ ഉപയോഗിച്ച് സ്വമേധയാ മുറിവേല്‍പ്പിക്കുക, എളിമയെ പ്രകോപിപ്പിക്കുക, തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, തെറ്റായ തടവില്‍, ബലാത്സംഗം, കൊലപാതകം എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടെ എന്നാണ് എഫ്ഐആറിലെ രേഖപ്പെടുത്തല്‍.
കഴിഞ്ഞയാഴ്ച ജനരോഷത്തെ തുടര്‍ന്നാണ് ആലീസിന്റെയും മേരിയുടെയും കുടുംബങ്ങള്‍ എവിടെയാണെന്ന് അന്വേഷിക്കാന്‍ പോലും പോറമ്പാട് പോലീസ് സൈകുള്‍ പോലീസിനെ വിളിച്ചത്. ജെഎന്‍ഐഎംഎസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് പരിശോധിക്കാന്‍ പോറമ്പാട്ട് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് മേരിയുടെ ബന്ധുവിന് മെയ് 10 ന് കോള്‍ ലഭിച്ചിരുന്നു.
ഇന്റര്‍നെറ്റ് കണക്ഷനുള്ള ഡല്‍ഹിയിലുള്ള ഞങ്ങളുടെ ബന്ധുവിന് പോലീസ് ഫോട്ടോകള്‍ അയച്ചതായും മൃതദേഹങ്ങള്‍ ഞങ്ങളുടെ സഹോദരിമാരുടെതാണെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടും ഇന്നുവരെ, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ പെണ്മക്കളുടെ മൃതദേഹമോ ലഭിച്ചിട്ടില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.






